Sunday, 1 January 2012

ഓര്‍മകള്‍


ഇന്നു ഞാന്‍ പോകുകയാണ്
ഒരുപിടി സുഹൃത്തുക്കളെ സമ്മാനിച്ച
സുന്ദരനിമിഷങ്ങളിലൂടെ കടന്നുപോയ
എന്‍ പ്രിയവിദ്യാലയങ്കണത്തിലേക്ക്.
 
വിദ്യാലയത്തിലേക്കുള്ളയാത്രയില്‍
പലസ്ഥലങ്ങള്‍ കാണുമ്പോള്‍
എന്‍റെ ഓര്‍മ്മകള്‍ സഞ്ചരിക്കുന്നു
പഴയകാല ആത്മസുഹൃത്തിലേക്ക്
 
`ക്ലാസ്മുറിയില്‍ ഇരിക്കുമ്പോള്‍
പൊട്ടിയ' ജനാലച്ചില്ലുകളുടെ
കാലങ്ങള്‍ പിന്നോട്ടു പോയി
അന്നു ഞങ്ങള്‍ നശിപ്പിച്ച ആ ചില്ലുകള്‍.
 
അവിടെ വന്നവരില്‍ അവരില്ല.
പക്ഷെ എന്‍റെ ജീവിതം അവരാണ്
അവരിലൂടെയാണ് ഞാന്‍ ലോകത്തെ കണ്ടത്
ചിരി വരുന്നു,അന്നത്തെ വികൃതികള്‍ ഓര്‍ക്കുമ്പോള്‍......