Monday 10 October 2011

വസന്തകാലം

    ജീവിതത്തിലെ മനോഹരമായ കാലഘട്ടം ഏതെന്നു ചോദിക്കുമ്പോള്‍,നമ്മളില്‍ പലര്‍ക്കും  പല ഉത്തരമാണ്  ഉണ്ടാകുക.ചിലര്‍ക്ക് സ്കൂള്‍ days ,കോളേജ് days ,ദാമ്പത്യ ജീവിതമെങ്ങിനെ.ഒരു പ്രാവിശ്യം അങ്ങനെ ഒരു  ജീവിതാനുഭാവമുണ്ടയാല്‍ അവന്‍/അവള്‍ അത് തിരിച്ചുകിട്ടാന്‍ ആവോളം ശ്രമിക്കും.അതിനു വേണ്ടി, നിലവിലുള്ള സാഹചര്യങ്ങളെ അതിലേക്കു മാറ്റിയെടുക്കുക എന്നതാണ്.ഇത്തരത്തിലുള്ള ഒരു കഥാപാത്രമാണ് സേതു.മൊത്തത്തില്‍ നോക്കിയാല്‍ അവന്റെ ജീവിതം ശൂന്യമാണ്,ഒന്നൊഴിച്ച് അവന്റെ plus 2 കാലഘട്ടമോഴിച്ചു .അവിടെ അവനു ഒരുപാട് നല്ല ഓര്‍മ്മകള്‍ ലഭിച്ചിട്ടുണ്ട്.ഇപ്പോളും അവന്‍ ആ ലോകത്തില്‍ മാത്രമാണ്  ജീവിക്കുന്നതെന്ന് യാഥാര്‍ത്ഥ്യം. ജോലിയുണ്ട് ,ശമ്പളമുണ്ട്,പക്ഷെ അവനു സന്തോഷമില്ല.ആകെക്കൂടി  മൂഡ്‌ ഓഫ്‌  ആണ്.ശരിക്കും സൈലന്റ്  അആനെന്നു പറയാം.
         ആയിടക്കാണ്‌  അവന്‍ കുറെ പുസ്തകങ്ങള്‍ വായിച്ചത് .അത് അവനു നല്‍കിയത് പുതിയ ഒരു ഉന്മേഷം ആയിരുന്നു.ആ ലോകത്തെ മാറ്റിയെടുക്കാന്‍ അവന്‍ തീരുമാനിച്ചു.plus ടു വില്‍ അവനു നന്നായി അറിയാവുന്ന പണി വായിനോക്കല്‍ ആയിരുന്നു.പഠനത്തെക്കാളും അവനു നല്ല പ്രോഗ്രസ്സ് റിപ്പോര്‍ട്ട്‌  ഉള്ളത്  ഈ മേഖലയിലായിരുന്നു .ശിഷ്ടകാലം അതില്‍ ജീവിച്ചു സംതൃപ്തിയടയന്നമെന്നു  വിചാരിച്ച ആളാണ്‌ .അതിനിടയില്‍ ആണ്  കാര്യങ്ങളെല്ലാം തലകീഴായി മറിഞ്ഞത് .അപ്പോള്‍ ഇവിടെയും വായിനോട്ട കലയെ  ഉപസിക്കാന്‍ തീരുമാനിച്ചു,പക്ഷെ നാട് വേറെയാണ്  ആളും തരവും നോക്കണം,ഇല്ലേല്‍ ആശുപത്രികാര്‍ക്ക് ഒരു വാഗ്ദാനമാകുമെന്ന ബോധമുണ്ടായിരുന്നു. തന്റെ പ്രവര്‍ത്തനമണ്ഡലം company തന്നെ  ആക്കിയത്  അതുകൊണ്ടായിരുന്നു.ഒരു സുന്ദരി പെണ്‍കൊടി അവന്റെ companyil   ഉണ്ടായിരിന്നു.എന്നും അവന്‍ പോകുന്ന ബസില്‍ പിന്‍ സീറ്റില്‍ അവള്‍ ഇരിക്കുമായിരുന്നു.അങ്ങനെ ദൈവത്തെ മനസ്സില്‍ വിചാരിച്ചു ഐശ്വര്യമായി അവളെ വായിനോക്കാന്‍ തുടങ്ങി .ആദ്യമൊക്കെ അവള്‍ക് അത് അസഹനിയമായിരുനെങ്കിലും പിന്നെ അത് ശീലമായി തുടങ്ങി..പക്ഷെ അവളുടെ മനസ് മാറുന്നില്ലാര്‍ന്നു.പക്ഷെ അവനത് അപ്പോളേക്കും ഒരു ത്രില്ലായി മാറി.
           അവന്‍ +2 ജീവിതമൊക്കെ ഓര്‍ത്തു ചിരിക്കാറുണ്ട് എന്നും .അതിനടയില്‍ തന്റെ പ്രിയപ്പെട്ട സുഹൃത്തിനെ വിളിച്ചു സൌഹൃതം പുതുക്കി.അവന്‍ ഇപ്പൊ സേതുവിന്‍റെ സിറ്റിയില്‍ തന്നെ ഉണ്ട് .അവര്‍ എന്നും meet ചെയ്യാന്‍ തുടങ്ങി.ആ കാലഘട്ടത്തില്‍ അവര്‍്‍ എന്നും ക്ലാസ്സ്‌ കട്ട്‌ ചെയ്ത് സിനിമയ്ക്കു പോകുമായിരുന്നു.അതെ ആവേശത്തില്‍ അവര്‍ വീണ്ടും സിനിമയ്ക്കു പോകാന്‍ തുടങ്ങി.+2  കഴിഞ്ഞതിനു ശേഷം ആദ്യമായിട്ടാണ് അവന്‍ കഴിഞ്ഞ second ഷോ ക്ക് ,കുറുക്കന്‍ കൂവുന്നത് പോലെ കൂവി തകര്‍ത്തത് .അങ്ങനെ അവന്‍ തന്റെ ജീവിതം ശരിക്കും ആസ്വദിച്ച് തുടങ്ങിയത്.
          പിറ്റേ ദിവസം അവര്‍ കോഫി ഷോപ്പില്‍ വെച്ച്  ഒരു വെളുത്ത അനാര്‍ക്കലി ചുരിദാര്‍ ഇട്ടു അവള്‍ വരുന്നത് ,അവര്‍ രണ്ടു പേരും കണ്ടു .നായകന്‍ സുഹൃത്തിനോട്‌  എല്ലാ കാര്യങ്ങളും പറഞ്ഞു.അവര്‍ ഒരുമിച്ചു ഇതില്‍ ഒരു തീരുമാനം ഉണ്ടാക്കണമെന്ന് ഉറപ്പിച്ചു.എങ്ങനെയും അവളെ വീഴ്ത്തണം,എങ്ങനെയെന്നു അവര്‍ തല പുകഞ്ഞു ആലോചിച്ചു.പല തന്ത്രങ്ങളും പയറ്റി ,പാളിപോയ തന്ത്രങ്ങളാണ് അവര്‍ പ്രയോഗിച്ചതെന്നു  മാത്രം.പക്ഷെ ഇതിനിടയില്‍ അവളുമായി അവര്‍ക്ക് സുഹൃത്ത്ബന്ധം സ്ഥാപിക്കാനായി.അവര്‍ മൂന്നു പേരും എന്നും വൈകുന്നേരം ഒത്തുകൂടും,കോഫി കുടിക്കും,സിനിമയ്ക്കു പോകും .എന്നാല്‍ തന്റെ പ്രണയത്തിനു വേണ്ടി നായകനും സഹായിക്കാന്‍ സുഹൃത്തും കരുക്കള്‍ നീക്കുണ്ടാര്‍ന്നു.അതിന്റെ ഫലമയിട്ടയിരിക്കാം അവള്‍ ഇപ്പൊ നായകനോട് കുറച്ചു  അടുപ്പം ഉണ്ട് .പക്ഷെ അത് സൌഹൃതമാണോ പ്രണയമാണോ എന്ന് അവര്‍ക്ക്  മനസിലാക്കാന്‍ കഴിയുന്നില്ലര്‍ന്നു.ഇതിനിടയില്‍ ആ രണ്ടു സുഹൃത്തുക്കള്‍ ഒരേ ഫ്ലാറ്റില്‍ തന്നെ സ്ഥിരതാമസമാക്കി .
          ഒരു ദിവസം അവള്‍ അവനെ വിളിച്ചു പാര്‍ക്കില്‍ വരുമോ?ഒരു സീരിയസ് കാര്യം പറയാനുണ്ടെന്ന് പറഞ്ഞു.പാര്‍ക്കില്‍ വെച്ച് അവള്‍ അവനെ കണ്ടപ്പോ ചിരിച്ചു കൊണ്ട് അടുത്ത് വന്നു പറഞ്ഞു.എനിക്ക്... ,എനിക്ക്  കല്ല്യാണം ഉറപ്പിച്ചു.നാളെ നാട്ടില്‍ പോകുകയാണ് ,നിങ്ങളെ രണ്ടു പേരെ പിരിയുന്നതില്‍ സങ്കടം ഉണ്ട് ,നാളെ  പോയാല്‍ ഇനി തിരിച്ചു വരില്ല.സുഹൃത്തിനെ വിളിചിരിന്നു,കിട്ടിയില്ല.അവനോടു പറയണം ഇത്.നിങ്ങള്‍ രണ്ടു പേരും കല്യാണത്തിന് വരണം.  അവനു  അപ്പോള്‍  എന്ത് പറയണമെന്ന് അറിയില്ലാര്‍ന്നു.കണ്ണുകള്‍ കണ്ണീരിനെ തടഞ്ഞു നിര്‍ത്താന്‍ ആവോളം ശ്രമിച്ചു.മുഖത്ത്  ചിരി വരാന്‍ അവന്‍ നോക്കി ,ഒരു പരിധി വരെ പിടിച്ചു നിന്നു.അവള്‍ അവിടെ നിന്ന്  പോയി കഴിഞ്ഞപ്പോള്‍ അവന്‍ അവിടെ ഇരുന്നു കരഞ്ഞു കൊണ്ടിരിന്നു.അപ്പോളായിരുന്നു സുഹൃത്തിന്റെ വിളി, എവിടെയന്നു ചോദിച്ചു.ആ സങ്കടങ്ങള്‍ എല്ലാം  തീര്‍ക്കാന്‍ അവര്‍ മദ്യത്തില്‍ ആശ്രയിച്ചു.പരസ്പരം കെട്ടിപ്പിടിച്ചും  ,കരഞ്ഞും അവര്‍ സങ്കടങ്ങള്‍ പറഞ്ഞു തീര്‍ത്തു.അവര്‍ തങ്ങളുടെ സങ്കടം മാറ്റാന്‍ അന്ന് തന്നെ second ഷോയിക്ക്  ഒരുമിച്ചു കേറി കൂവികൊണ്ടിരുന്നു.
           അവനു അവന്റെ പ്രണയം നഷ്ടപെട്ടിടുണ്ടാകാം .പക്ഷെ അവനു അതിലും വലിയ ഒരു സുഹൃത്തിനെ ,ഒരു കാലഘട്ടമായിരുന്നു അവിടെ പിറന്നത്‌ ........

6 comments:

  1. അവിടവിടായി വല്ലാതെ കണ്‍ഫ്യൂഷനായി....

    അവന്‍ / അവള്‍ എന്നിങ്ങനെ സാമാന്യവല്‍ക്കരണം നടത്തുമ്പോ കുറച്ച് അവ്യക്തത പോലെ....

    എന്തായാലും തുടക്കമല്ലേ...എഴുതൂ....
    എഴുതിത്തെളിയൂ.....

    ആശംസകള്‍...

    ReplyDelete
  2. Theme kollaamm. Ennal ezhuthil avidivideyaayi cheriya cheriya prashnangal thonni. Athu ezhuthi thanne shariyakendathaanu athukondu ezhuthu thudaratte :)

    Regards
    http://jenithakavisheshangal.blogspot.com/

    ReplyDelete
  3. തുടക്കം ആയതിന്റെ ചെറിയ ചില പ്രശ്നങ്ങള്‍ ഉണ്ട് ,സാരമില്ല ,തുടര്‍ച്ചയായി എഴുതുക ,നന്നായി വരും....

    ReplyDelete
  4. ഇത് കൊള്ളാം.പുതിയത് പുതിയത് വരട്ടേ

    ReplyDelete
  5. Good job..
    Friendship is the most beautiful feelings in this world.
    Nothing can replace that.

    ReplyDelete